Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jubilee Celebration

Pathanamthitta

‌പു​ഷ്പ​ഗി​രി​യി​ൽ ജൂ​ബി​ലി ആ​ഘോ​ഷ​വും കാ​ൻ കെ​യ​ർ സെ​ന്‍റ​ർ ശി​ലാ​സ്ഥാ​പ​ന​വും

തി​രു​വ​ല്ല: ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു സ്വ​ത്താ​ണെ​ന്ന് മ​ന്ത്രി കെ. ​മുര​ളീധ​ര​ൻ. മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭാ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത​ജൂ​ബി​ലി‍​യുടെയും പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെയും ഉ​ദ്ഘാ​ട​ന​വും പു​ഷ്പ​ഗി​രി കാ​ൻ കെ​യ​റി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ എ​ല്ലാ​ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ഏ​തു സ​മ​യ​ത്തും എ​ന്താ​വ​ശ്യ​ത്തി​നും ക​ക്ഷി​രാ​ഷ്‌​ട്രീ​യം ഇ​ല്ലാ​തെ​യും ജാ​തി​ചി​ന്ത​ക​ൾ​ക്ക് അ​തീ​ത​മാ​യും സ​മീ​പി​ക്കാ​വുന്നതും സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കു​വേ​ണ്ടി നി​ല​കൊ​ള്ളു​ന്നതുമായ വ്യ​ക്തി​ത്വ​മാ​ണ് മാ​ർ ക്ലീ​മി​സ് ബാ​വ​യു​ടേ​തെ​ന്നു മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്ത് സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ നാ​ഴി​ക​ക്ക​ല്ലാ​ണ് പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ്. ഒ​രു​കാ​ല​ത്ത് കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ മാ​ത്ര​മേ മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​നു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഈ ​ഘ​ട്ട​ത്തി​ൽ കു​ട്ടി​ക​ളെ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ പ​ഠി​പ്പി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ആ​ദ്യ​ത്തെ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജാ​ണ് പു​ഷ്പ​ഗി​രി. കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ ത​ന്നെ മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യം ഒ​രു​ക്കി​യ​ത് ഇ​ത്ത​രം സ്വാ​ശ്ര​യ കോ​ള​ജു​ക​ളാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ ശി​ല ക​ർ​ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ആ​ശീ​ർ​വ​ദി​ച്ചു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. ലേ​ഖ, ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ്, തി​രു​വ​ല്ല അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ, പു​ഷ്പ​ഗി​രി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സി​ഇ​ഒ റ​വ. ഡോ. ​ബി​ജു വ​ർ​ഗീ​സ് പ​യ്യ​മ്പ​ള്ളി​ൽ, പ്രി​ൻ​സി​പ്പ​ൽ അ​ഡ്വൈ​സ​ർ ജേ​ക്ക​ബ് പു​ന്നൂ​സ്, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​മാ​ത്യു തു​ണ്ടി​യി​ൽ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്‌​ട​ർ ഡോ. ​ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, ഡോ. ​രാ​ജു മാ​ത്യു സി​റി​യ​ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up